പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ്
Regn. No. 33/IV/09
(FCRA) - 052870375
Temple Events

പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം

ഉത്രം ഉത്സവം : പുണ്യപുരാതനമായ ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലെ പൂയം നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി അഞ്ചുദിവസമായി ആഘോഷിക്കുന്നു. ഇവിടുത്തെ പ്രധാന ചടങ്ങാണ് ഉത്സവം. ദേവ ചൈതന്യം നാട്ടിലേക്ക് പ്രസരിക്കുന്നതിന്റെ പ്രതിഫലനമാണ് ഉത്സവം. ക്ഷേത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെ ഗ്രാമീണ ജനങ്ങളുടെ ഉന്നതിക്കും ശ്രേയസിനും വേണ്ടി പുറത്തേക്ക് സംക്രമിക്കുന്ന ചടങ്ങാണ് കലശാഭിഷേകം. ദൈവീക ചൈതന്യത്തെ പുറത്തേക്ക് ഒഴുക്കലാണ് പള്ളിവേട്ടയിലൂടെയും ആറാട്ടിലൂടെയും ഉദ്ദേശിക്കുന്നത്. ഇത് ഗ്രാമത്തിലെ ജനങ്ങളുടെ ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നും വിഭിന്നമായി നാനാജാതി മതസ്ഥർ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഇവിടുത്തേത്.

താലപ്പൊലി ഘോഷയാത്ര, പുഷ്പാഭിഷേകം, ആറാട്ട് ബലി, മഹാ മൃത്യുഞ്ജയ ഹോമം, പള്ളിവേട്ട തുടങ്ങിയവ പ്രധാനമാണ്. എല്ലാ പ്രധാന ആഘോഷങ്ങളും ക്ഷേത്രത്തിൽ നടക്കുന്നു. മണ്ഡല ഭജനയും വൃശ്ചികത്തിലെ 12 വിളക്ക് മഹോത്സവം, പ്രതിഷ്ഠാ വാർഷികം എന്നിവ പ്രധാനം. മറ്റക്കര ശ്രീരാമ കൃഷ്ണാശ്രമം ശ്രീമദ് വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹയജ്ഞവും എല്ലാ വർഷവും നടന്നുവരുന്നു.

 തൃക്കൊടിയേറ്റ് : മകരത്തിലെ പൂയം (തൈപ്പൂയം)

 തിരുവുത്സവം : മകരത്തിലെ ഉത്രം

 മകരവിളക്ക്

 മിഥുനം 26( ജൂലൈ 10 ) പ്രതിഷ്ഠാ വാർഷികം

 മേടം 26( മെയ് 9) - സുബ്രഹ്‌മണ്യ സ്വാമി പ്രതിഷ്ഠാ വാർഷികം

 കുംഭ വാവ്- ബലിതർപ്പണം

 മേടം 1 - വിഷു

 കർക്കിടകം - രാമയണ മാസാചരണം(പാരയണം)

 കർക്കിടക വാവ്- ബലിതർപ്പണം

 കർക്കിടകം 30 - നിറപുത്തിരി മഹോത്സവം

 വിജയദശമി - വിദ്യാരംഭം

 ദീപാവലി

 തുലാ വാവ് - ബലിതർപ്പണം

 വൃശ്‌ചികം -1 മണ്ഡലകാലം ആരംഭം

 വൃശ്ചികം 12 - പന്ത്രണ്ട് വിളക്ക് മഹോത്സവം

 എല്ലാം മലയാള മാസവും ഒന്നാം തിയതി ഗണപതി ഹോമം

 ആയില്യം നാൾ തോറും - ആയിലും പൂജ

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ കേന്ദ്രമാണ് ഇവിടം. മുണ്ടക്കയത്ത് നിന്ന് ഇളംകാട് പാതയിൽ 4 കിലോമീറ്ററും, വാഗമണ്ണിൽ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

ക്ഷേത്രത്തിന്റെ വിലാസം

Palakkunnu Sree Dharmasastha Temple Charitable Trust
[Regn. No. 33/IV/09]
3rd Mile, Koottikkal, Kottayam,
Kerala, India – 686514
Phone Nos. +91-8078739985 / +91-9645648846 / +91-9846792429

ക്ഷേത്രത്തിന്റെ ഗൂഗിൾ ലൊക്കേഷൻ